FLASH NEWS

അൻവറും ഇനി 'കുലംകുത്തി പട്ടികയിൽ' ?: വീടിനു മുന്നിൽ സിപിഎമ്മിൻ്റെ ഫ്ലക്സ് ബോർഡ്

WEB TEAM
September 27,2024 10:20 AM IST

മലപ്പുറം :മുഖ്യമന്ത്രി പിണറായി വിജയനെതിരെ പരസ്യ വിമർശനം നടത്തിയ നിലമ്പൂർ എം.എൽ.എ പി.വി.അൻവർ ഇനി പാർട്ടിയുടെ ശത്രുവെന്ന് ഉറപ്പായി.

അൻവറിന്റെ നിലമ്പൂരിലെ വീടിനു മുന്നിൽ സിപിഎം ഒതായി ബ്രാഞ്ചിന്‍റെ പേരിൽ ഫ്ലക്സ് ബോര്‍ഡ് സ്ഥാപിച്ചതോടെയാണ് ഇക്കാര്യത്തിൽ 'തീരുമാനമായത്' .‘വിരട്ടലും വിലപേശലും ഇങ്ങോട്ട് വേണ്ട, ഇത് പാര്‍ട്ടി വേറെയാണ്’ എന്നെഴുതിയ ഫ്ലക്സ് ബോര്‍ഡിൽ പിണറായി വിജയന്‍റെയും എം.വി. ഗോവിന്ദന്‍റെയും ചിത്രങ്ങളുമുണ്ട്.

അതേസമയം, പി.വി.അൻവറിനെ പിന്തുണച്ച് മലപ്പുറം ടൗണിലും നിലമ്പൂരിനടുത്ത് തുവൂരിലും ഫ്ലക്സ് ബോർഡുകൾ ഉയർന്നു.ലീഡര്‍ കെ. കരുണാകരൻ ഫൗണ്ടേഷൻ സംസ്ഥാന കമ്മിറ്റിയുടെ പേരിലുയർന്ന ഫ്ലക്സിൽ  പി.വി. അൻവറിന് അഭിവാദ്യങ്ങള്‍ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

Comments 0

Kindly a‌void objectionable,derogatory, unlawful and lewd comments,while responding to reports.Such comments are punishable under cyber laws.Please keep away from personal attacks.The opinions expressed here are the personal opinions of readers and not that of Mukham News.